അതിര്‍ത്തികളില്‍ യുദ്ധസന്നാഹം; സജ്ജമായിരിക്കാന്‍ ചൈനയുടെ നിര്‍ദേശം

ന്യൂഡല്‍ഹി: കോവിഡ് വൈറസിന്റെ പ്രതിസന്ധി നിലനില്‍ക്കുന്നതിനിടയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന അതിര്‍ത്തി മേഖലകളിലേക്ക് അയ്യായിരത്തോളം സൈനികരെ എത്തിച്ച് തയ്യാറായിരിക്കാന്‍ ഉത്തരവ് നല്‍കി ചൈന. യുദ്ധസജ്ജമായിരിക്കാനും പരിശീലനം ഊര്‍ജിതമാക്കാനും സേനയ്ക്കു ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് നിര്‍ദേശം നല്‍കിയെന്നാണ് വിവരം. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി പ്രതിനിധികളുടെ യോഗത്തില്‍ പങ്കെടുക്കുമ്പോഴാണു ചിന്‍പിങ്ങിന്റെ ഉത്തരവ്.

ഇതിനു പിന്നാലെ ഇന്ത്യയും അതിര്‍ത്തികളില്‍ സേനാസന്നാഹം ശക്തമാക്കിയിരിക്കുകയാണ്. കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയോടു ചേര്‍ന്നുള്ള പാംഗോങ് ട്‌സോ തടാകം, ഗാല്‍വന്‍ താഴ്വര, ഡെംചോക് എന്നിവിടങ്ങളില്‍ ഇരു സേനകളും യുദ്ധന്നാഹമൊരുക്കി നില്‍ക്കുകയാണ്. സംഘര്‍ഷാവസ്ഥ അനുനിമിഷം രൂക്ഷമാകുന്നതിനിc സൈനികമായി ഒരുങ്ങിയിരിക്കാന്‍ മോദി ഉന്നതതല യോഗം വിളിച്ച് ചേര്‍ത്തിരുന്നു.

സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്ത് ഉള്‍പ്പെടെ സേനാ മേധാവികളുമായും മോദി ചര്‍ച്ച നടത്തി. കിഴക്കന്‍ ലഡാക്കിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയെന്നാണു സൂചനകള്‍. എന്നാല്‍, പോരാട്ടമികവു വര്‍ധിപ്പിക്കാനായി സേനയിലെ വികസന നടപടികളെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ മുന്‍പേ നിശ്ചയിച്ച യോഗമാണു നടന്നതെന്ന നിലപാടിലാണു സേനാകേന്ദ്രങ്ങള്‍. നേരത്തേ സേനാ മേധാവികള്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങുമായും ചര്‍ച്ച നടത്തിയിരുന്നു.
യുടെ

Top