റിയാദില്‍ വെയര്‍ ഹൗസിന് തീ പിടിച്ചു; ആളപായമില്ല

റിയാദ്: റിയാദിലെ അല്‍മനാക് ഡിസ്ട്രിക്റ്റിലുള്ള വെയര്‍ ഹൗസിന് തീപിടിച്ചു. നിരവധി ഗോഡൗണുകളുള്ള മേഖലയില്‍ മറ്റ് വെയര്‍ ഹൗസുകളിലേക്ക് തീപടരാതിരിക്കാനും തീ വേഗം നിയന്ത്രണവിധേയമാക്കാനും സിവില്‍ ഡിഫന്‍സിനും അഗ്‌നിശമന സേനക്കും കഴിഞ്ഞു. ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

പ്രദേശത്തെ അന്തരീക്ഷത്തില്‍ വന്‍ പുകപടലം ഉയര്‍ന്നു. തീപിടിത്തത്തിന്റെ കാരണം എന്താണെന്ന് കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി സിവില്‍ ഡിഫന്‍സ് വൃത്തങ്ങള്‍ അറിയിച്ചു.

Top