മാള ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണായി

തൃശ്ശൂര്‍: മാള ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ ഉത്തരവ് പുറത്തിറക്കി. കാടുകുറ്റി ഗ്രാമപഞ്ചായത്തിലെ 1, 9, 16 വാര്‍ഡുകള്‍, വരവൂര്‍ ഗ്രാമപഞ്ചായത്തിലെ 2, 3, 4 വാര്‍ഡുകള്‍, പുത്തന്‍ചിറ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് എന്നിവയും കണ്ടെയിന്‍മെന്റ് സോണാക്കി.

കൊവിഡ് വ്യാപന സാധ്യത കുറഞ്ഞതിനാല്‍ തൃശ്ശൂര്‍ കോര്‍പറേഷനിലെ 49ാം ഡിവിഷന്‍ മുഴുവനായും 36ാം ഡിവിഷനിലെ ഹൈറോഡിന് പടിഞ്ഞാറ് ഭാഗവും റൗണ്ട് സൗത്ത് ഭാഗവും എം.ഒ റോഡിന് കിഴക്ക് ഭാഗവും ഹൈറോഡ് പി.ഒ റോഡിന് വടക്കുഭാഗവും ഒഴിച്ചുള്ള പ്രദേശങ്ങളും കണ്ടെയിന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍നിന്ന് ഒഴിവാക്കി.

കൂടാതെ, കുന്നംകുളം നഗരസഭയിലെ 12ാം ഡിവിഷന്‍, വേളുക്കര ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡ്, കാറളം ഗ്രാമപഞ്ചായത്തിലെ 13, 14 വാര്‍ഡുകള്‍, പൂമംഗലം ഗ്രാമപഞ്ചായത്തിലെ 2,3 വാര്‍ഡുകള്‍, വള്ളത്തോള്‍നഗര്‍ ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡ്, ചൂണ്ടല്‍ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് എന്നിവയേയും കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തൃശ്ശൂര്‍ ജില്ലയില്‍ നിന്നുള്ള 41 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. നാല് ബിഎസ്എഫ് ജവാന്മാരും ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു.

Top