യുദ്ധ ടാങ്കുകള്‍ പണിമുടക്കി ; അന്തര്‍ദേശീയ സൈനിക മത്സരത്തില്‍ നിന്ന് ഇന്ത്യ പുറത്ത്

ന്യൂഡല്‍ഹി: യുദ്ധ ടാങ്കുകള്‍ പണിമുടക്കിയതിനെ തുടര്‍ന്ന് റഷ്യയില്‍ നടക്കുന്ന അന്തര്‍ദേശീയ സൈനിക മത്സരത്തില്‍ നിന്ന് ഇന്ത്യ പുറത്തായി.

മുന്‍ റൗണ്ടുകളില്‍ ഒന്നാം സ്ഥാനം നേടാന്‍ ഇന്ത്യന്‍ ടാങ്കുകള്‍ക്ക് കഴിഞ്ഞിരുന്നു. മത്സരത്തില്‍ മറ്റു രാജ്യങ്ങള്‍ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തുകയും ചെയ്തിരുന്നു. എന്നാല്‍ അവസാന റൗണ്ടില്‍ ടാങ്കുകള്‍ക്കുണ്ടായ തകരാര്‍ പരിഹരിക്കാന്‍ സാധിച്ചില്ല. ഇതാണ് ഇന്ത്യ മത്സരത്തില്‍നിന്ന് പുറത്താകാന്‍ ഇടയാക്കിയത്.

മോസ്‌കോയിലെ ആല്‍ബിനോയില്‍ നടന്ന സൈനിക പ്രകടനത്തിനിടെയാണ് ഇന്ത്യയുടെ ടി90 യുദ്ധ ടാങ്കുകള്‍ തകരാറിലായത്.

സൈനികാഭ്യാസങ്ങളില്‍ മൊത്തം 19 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. ഇതില്‍ നാല് രാജ്യങ്ങളാണ് ഫൈനലിലെത്തിയത്. റഷ്യ, ബെലാറസ്, കസാക്കിസ്ഥാന്‍, ചൈന എന്നീ രാജ്യങ്ങള്‍ അവസാന വട്ട മത്സരത്തില്‍ കടന്നിട്ടുണ്ട്.

Top