ഒരു രാജ്യവുമായും യുദ്ധത്തിന് ഉദ്ദേശമില്ല; ഷി ജിന്‍ പിങ്‌

ബീജിങ്: ഒരു രാജ്യവുമായും യുദ്ധത്തിലേര്‍പ്പെടാന്‍ ഉദ്ദേശമില്ലെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്‌. ചൈന ഒരിക്കലും ആധിപത്യമോ, അതിര്‍ത്തി വിപുലീകരണമോ, സ്വാധീന മേഖലകളോ തേടില്ല. ഏതെങ്കിലും രാജ്യവുമായി ശീതയുദ്ധത്തിനോ സൈനികമായി ഏറ്റുമുട്ടാനോ ചൈനയ്ക്ക് യാതൊരു ഉദ്ദേശവുമില്ലെന്നും അദ്ദേഹം പറയുന്നു.

അഭിപ്രായ വ്യത്യാസങ്ങളും തര്‍ക്കങ്ങളും സമവായത്തിലൂടെ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും പ്രസിഡന്റ് പറഞ്ഞു.

കോവിഡ് വൈറസിനെ ഒന്നിച്ച് നേരിടണമെന്നും ശാസ്ത്രീയ മാര്‍ഗത്തിലൂടെ ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര തലത്തില്‍ സംയുക്തമായ പ്രതികരണമാണ് വേണ്ടതെന്നും പ്രശ്നത്തെ രാഷ്ട്രീയവത്കരിക്കാനുള്ള ഏതൊരു ശ്രമത്തെയും പരാജയപ്പെടുത്തണമെന്നും ഷീ ജിന്‍ പിങ് ആവശ്യപ്പെട്ടു.

Top