വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ടികെ ഹംസ കോഴിക്കോട് ചേരുന്ന യോഗത്തില്‍ രാജി സമര്‍പ്പിച്ചേക്കും

തിരുവനന്തപുരം: സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ ടികെ ഹംസ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം ഒഴിയും. കാലാവധി അവസാനിക്കാന്‍ ഒന്നരവര്‍ഷം കൂടി ശേഷിക്കെയാണ് രാജി. ഇന്ന് കോഴിക്കോട് ചേരുന്ന വഖഫ് ബോര്‍ഡ് യോഗത്തില്‍ രാജി സമര്‍പ്പിക്കാനാണ് സാധ്യത.

തിരുവനന്തപുരത്ത് മന്ത്രി വി. അബ്ദുറഹിമാന്‍ വിളിച്ചു ചേര്‍ത്ത യോഗങ്ങളില്‍, ചെയര്‍മാന്‍ പങ്കെടുക്കാതിരുന്നത് പ്രശ്‌നങ്ങള്‍ക്ക് വഴിവച്ചിരുന്നു.
എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങളാലാണ് സ്ഥാനമൊഴിയുന്നത് എന്നാണ് ടി കെ ഹംസയുടെ വിശദീകരണം. വഖഫ് ബോര്‍ഡില്‍ പല കാര്യങ്ങളിലും വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാനുമായി ടികെ ഹംസക്ക് ഭിന്നതകള്‍ ഉണ്ടെന്ന് സൂചനയുണ്ടായിരുന്നു. മന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന വഖഫ് ബോര്‍ഡ് യോഗത്തില്‍ ചെയര്‍മാന്‍ പങ്കെടുക്കുന്നില്ലെന്ന മിനുട്‌സുകള്‍ പുറത്ത് വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളും ഉണ്ടായിരുന്നുവെന്നാണ് വിവരം. രാജിവെക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു.

Top