ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മഞ്ഞ ജേഴ്‌സിയില്‍ കളിക്കാൻ ആഗ്രഹം ; ദിനേഷ് കാര്‍ത്തിക്

dinesh-karthik

പിഎല്ലിലേക്ക് തിരിച്ച് വരുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മഞ്ഞ ജേഴ്‌സിയില്‍ കളിക്കാൻ ആഗ്രഹമുണ്ടെന്ന്‌ ഇന്ത്യന്‍ താരം ദിനേഷ് കാര്‍ത്തിക്.

തമിഴ്‌നാട് പ്രീമിയര്‍ ലിഗിന്റെ ഔദ്യോഗിക വെബ്‌സൈറ്റിനോട് സംസാരിക്കുമ്പോഴാണ് തമിഴ്‌നാട്ടുകാരന്‍ കൂടിയായ ദിനേഷ് കാര്‍ത്തിക് തന്റെ ആഗ്രഹം തുറന്ന് പറഞ്ഞത്.

ഈ സീസണില്‍ ഇല്ലാതാകുന്ന ഗുജറാത്ത് ലയണ്‍സ് താരമായ ദിനേഷ് കാര്‍ത്തിക് 2008 മുതല്‍ ഐപിഎല്ലിന്റെ ഭാഗമായിരുന്നെങ്കിലും സ്വന്തം നാട്ടിലെ ടീമില്‍ കളിക്കാന്‍ ഭാഗ്യമുണ്ടായിട്ടില്ല.

‘ചെന്നൈ സൂപ്പര്‍ കിങ്‌സ് അതെന്റെ ഹോം ടീമാണ്. ചെന്നൈയ്ക്കായി കളിക്കുന്നത് ഞാനെറെ ഇഷ്ടപ്പെടുന്നു. മറ്റ് ടീമുകളുടെ ഇക്കാര്യത്തിലുളള നിലപാടനസുരച്ചിരിക്കും എന്റെ സ്ഥാനം. ചെന്നൈ ടീമിലെത്തുകയാണെങ്കില്‍ അതെന്നെ കൂടുതല്‍ സന്തുഷ്ടനാക്കുമെന്നും’ കാര്‍ത്തിക് പറയുന്നു.

യുവതാരങ്ങള്‍ക്ക് തമിഴ്‌നാട് പ്രീമിയര്‍ ലീഗ് നല്‍കുന്ന അവസരം വലുതാണെന്നും തനിക്ക് കഴിയുന്ന വിധത്തിലെല്ലാം ഈ ലീഗിനെ സഹായിക്കാന്‍ താന്‍ ഒരുക്കമാണെന്നും കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ഇന്ത്യന്‍ ഏകദിന ടീമില്‍ കളിക്കുന്ന ദിനേഷ് കാര്‍ത്തിക് ഐപിഎല്ലില്‍ ഡല്‍ഹി ഡയര്‍ ഡെവിള്‍സ്, മുംബൈ ഇന്ത്യന്‍സ്, കിംഗ്‌സ് ഇലവന്‍ പഞ്ചാബ്, റോയല്‍ ചലഞ്ചേഴ്‌സ് ബാഗ്ലൂര്‍, ഗുജറാത്ത് ലയണ്‍സ് എന്നീ ടീമുകള്‍ക്കായി ജേഴ്‌സി അണിഞ്ഞിട്ടുണ്ട്.

Top