വന്ദേ ഭാരതില്‍ കേരള ഭക്ഷണം വേണം; കേന്ദ്രത്തിന് കത്തയച്ച് കേരളം

കേരള ഭക്ഷണം വന്ദേ ഭാരതില്‍ വേണം എന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച് കേരളം. കേരള വിഭവങ്ങള്‍ വിദേശ ടൂറിസ്റ്റുകളെ പോലും ആകര്‍ഷിക്കുന്നുവെന്ന് കത്തില്‍ പറയുന്നു. കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെവി തോമസാണ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചത്. കേരള വിഭവങ്ങള്‍ വിദേശ ടൂറിസ്റ്റുകളെ പോലും ആകര്‍ഷിക്കുന്നുവെന്ന് കത്തില്‍ ചൂണ്ടി കാണിക്കുന്നു. കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെവി തോമസാണ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചത്.

നിലവില്‍ സര്‍വീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനുകളില്‍ ഉത്തരേന്ത്യന്‍ ഭക്ഷണങ്ങളാണെന്നും മലയാളികളായ യാത്രക്കാര്‍ക്ക് സ്വന്തം ഭക്ഷണം കഴിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കുന്നുവെന്നും കത്തില്‍ പറയുന്നു. കൂടാതെ വന്ദേഭാരത് ട്രെയിനുകള്‍ പല സ്റ്റോപ്പുകളിലും കുറഞ്ഞ സമയം മാത്രമാണ് നിര്‍ത്തിയിടുന്നത്. അതിനാല്‍ യാത്രക്കാര്‍ക്ക് കയറാനും ഇറങ്ങാനും ഒരേ വാതില്‍ ഉപയോഗിക്കുമ്പോള്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും ഇത് പരിഹരിക്കാന്‍ പ്രത്യേക സംവിധാനം വേണമെന്നും കത്തില്‍ ഉന്നയിക്കുന്നു.

Top