കോവിഡ് വാൾട്ട് ഡിസ്നി 32,000 ജീവനക്കാരെ പിരിച്ചുവിടുന്നു

Disney

കോവിഡ് പ്രതിസന്ധിയിൽ തിരിച്ചടി നേരിട്ട് വാൾട്ട് ഡിസ്നിയും. കോവിഡിൻറെ പശ്ചാത്തലിൽ 2021ൻറെ ആദ്യ പകുതിയിൽ 32,000 ജീവനക്കാരെയാണ് ഡിസ്നി പിരിച്ചുവിടുനാരൊങ്ങുന്നത്. ഉപഭോക്താക്കൾ കുറഞ്ഞതാണ് ഇത്രയധികം ജീവനക്കാരെ പിരിച്ചു വിടാൻ കാരണം. വാൾട്ട് ഡിസ്നിയുടെ തീം പാര്‍ക്കുകളിൽ ഉൾപ്പെടെയുള്ള ജീവനക്കാരെയാണ് ഒഴിവാക്കുന്നത്. യുഎസിലെ വിവിധ ഇടങ്ങളിൽ കോവിഡ് വ്യാപനം കുറഞ്ഞപ്പോൾ വാൾട്ട് ഡിസ്നി തീം പാര്‍ക്കുകൾ തുറന്നിരുന്നു. കര്‍ശന നിയന്ത്രണങ്ങളോടെ പാര്‍ക്കുകൾ തുറക്കുന്നതെങ്കിലും പഴയതു പോലെ ഉപഭോക്താക്കൾ എത്താത്തതാണ് പ്രതിസന്ധി സൃഷ്ടിച്ചത്.

കോവിഡ് കാരണം പാരീസിലെ ഡിസ്‍നി ലാൻഡ് വീണ്ടും പൂട്ടിയിരുന്നു. ഫ്രാൻസിൽ കോവിഡ് വ്യാപനം അടുത്ത ഘട്ടത്തിലേയ്ക്ക് കടക്കുന്നതിനാൽ വീണ്ടും രണ്ടാം ഘട്ട ലോക്ക്ഡൗൺ പ്രഖ്യാപിച്ചതാണ് തിരിച്ചടിയായത്. ഇതുമൂലം വാൾട്ട് ഡിസ്നിയുടെ വരുമാനം കുറഞ്ഞു വരികയാണ്. 28,000 ജീവനക്കാരെ പിരിച്ചു വിടുമെന്നാണ് സെപ്റ്റംബറിൽ വാൾട്ട് ഡിസ്നി പ്രഖ്യാപിച്ചിരുന്നത്.

ലോക്ക്ഡൗൺ മൂലം സ്ഥാപനങ്ങൾ അടച്ചിടേണ്ടി വന്നപ്പോൾ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധിയാണ് ഡിസ്നി കൊടുത്തിരുന്നത്. ലോകത്തിലെ രണ്ടാമത്തെ വലിയ മീഡിയ എൻറര്‍ടെൻറ്മെൻറ് കോർപ്പറേഷനാണ് വാൾട്ട് ഡിസ്നി കമ്പനി. പതിനൊന്ന് അമ്യൂസ്മെന്റ് പാർ‌ക്കുകളും പല ടെലിവിഷൻ നെറ്റ്‌വർക്കുകളും അമേരിയ്ക്കൻ മൾട്ടിനാഷണൽ എൻറര്‍ടെയ്ൻറ്മെൻറ് കമ്പനിയായ ഡിസ്നിയ്ക്ക് കീഴിലുണ്ട്.

Top