Walmart to Close 269 Stores as Retailers Struggle

ന്യുയോര്‍ക്ക്: റീട്ടെയ്ല്‍ മേഖലയിലെ കുത്തകയായ വാള്‍മാര്‍ട്ട് ആഗോളതലത്തില്‍ 269 സ്‌റ്റോറുകള്‍ അടച്ചുപൂട്ടുന്നു. ഓണ്‍ലൈന്‍ റീട്ടെയ്ല്‍ വ്യാപാരം കൊഴുത്തതോടെ പിടിച്ചുനില്‍ക്കാന്‍ കഴിയാതെയാണ് സ്‌റ്റോറുകള്‍ പൂട്ടുന്നതെന്ന് വാള്‍മാര്‍ട്ട് ഇന്നലെ വ്യക്തമാക്കി. ഇതോടെ 16,000 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. ഇവരില്‍ 10,000 പേര്‍ യു.എസിലാണ്.

വാള്‍മാര്‍ട്ടിന്റെ അവധിക്കാല വില്‍പ്പന പ്രതീക്ഷിച്ചപോലെ ഫലം കണ്ടിരുന്നില്ല. നവംബര്‍ ഡിസംബര്‍ കാലയളിവില്‍ വില്‍പ്പനയില്‍ 3.7% വര്‍ധന പ്രതീക്ഷിച്ചിരുന്നുവെങ്കിലും മൂന്നു ശതമാനം മാത്രമാണുണ്ടായത്. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ കമ്പനികള്‍ വന്‍ ഇളവുകളും പ്രഖ്യാപിച്ചിരുന്നു. ഇതും പ്രതീക്ഷിച്ച ഫലമുണ്ടാക്കിയില്ല. കമ്പനിയുടെ ശോഭമായ ഭാവിക്ക് അടച്ചപൂട്ടല്‍ അനിവാര്യമാണെന്നായിരുന്നു സി.ഇ.ഒ മക്മില്ലണ്‍ പ്രതികരിച്ചത്.

Top