ഫ്‌ളിപ്പ്കാര്‍ട്ടിനെ ഏറ്റെടുത്തത് വാള്‍മാര്‍ട്ടിന് തിരിച്ചടിയായി

ചൈന: ഫ്‌ളിപ്പ്കാര്‍ട്ടിനെ ഏറ്റെടുത്തത്‌ കമ്പനിയുടെ സാമ്പത്തിക പ്രവര്‍ത്തനത്തെ ബാധിച്ചതായും ആഗോള തലത്തില്‍ വരുമാന നഷ്ടമുണ്ടായെന്നും വാള്‍മാര്‍ട്ട് അറിയിച്ചു. അന്താരാഷ്ട്ര ബിസിനസില്‍ നിന്നും നടപ്പ് സാമ്പത്തിക വര്‍ഷം ഫെബ്രുവരി -ഏപ്രില്‍ മാസത്തില്‍ മൊത്ത ലാഭത്തിലും വരുമാനത്തിലും വന്‍ ഇടിവാണ് വാള്‍മാര്‍ട്ടിന്‌ നേരിട്ടത്.

ഫ്‌ളിപ്പ്കാര്‍ട്ടില്‍ നിന്നുള്ള നഷ്ടമാണ് കമ്പനിയുടെ വരുമാനത്തിലും ഇടിവുണ്ടാക്കിയത്. ആദ്യപാദത്തില്‍ വാള്‍മാര്‍ട്ടിന്റെ അന്താരാഷ്ട്ര പ്രവര്‍ത്തന വരുമാനത്തില്‍ 38 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്.

വാള്‍മാര്‍ട്ടിന്റെ മൊത്ത വരുമാനം ഒരു ശതമാനം വര്‍ധിച്ച് 123.93 ബില്യണ്‍ ഡോളറില്‍ എത്തി. എന്നാല്‍ അന്താരാഷ്ട്ര വില്‍പ്പനയില്‍ 4.9 ശതമാനത്തിന്റെ ഇടിവാണ് കമ്പനിയ്ക്കുണ്ടായിരിക്കുന്നത്. എന്നാല്‍ ഫ്‌ളിപ്പ്കാര്‍ട്ടും ഫോണ്‍പേയും ഒരുക്കിത്തരുന്ന അവസരങ്ങളില്‍ ഇപ്പോഴും വാള്‍മാര്‍ട്ടിന് പ്രതീക്ഷയുണ്ട്. വാള്‍മാര്‍ട്ടിന്റെ വന്‍കിട അന്താരാഷ്ട്ര വിപണികള്‍ മെക്‌സിക്കോ, കാനഡ, യുകെ, ചൈന എന്നിവയാണ് .

Top