ടാറ്റയുമായി കൈകോര്‍ക്കാനൊരുങ്ങി വാള്‍മാര്‍ട്ട്

രാജ്യത്തെ ഓണ്‍ലൈന്‍ റീട്ടെയില്‍ വ്യാപാരത്തിലേയ്ക്ക് ചുവടുവെച്ച് വാള്‍മാര്‍ട്ട്. ഇന്ത്യയില്‍ ടാറ്റയുമായി സഹകരിച്ചായിരിക്കും ആഗോള റീട്ടെയില്‍ ഭീമനായ വാള്‍മാര്‍ട്ടിന്റെ വ്യാപാരം. ഇതിനായി 1.85 ലക്ഷം കോടി രൂപ(25 ബില്യണ്‍ ഡോളര്‍)ടാറ്റയില്‍ നിക്ഷേപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ടാറ്റയും വാള്‍മാര്‍ട്ടും സംയുക്ത സംരംഭമായിട്ടായിരിക്കും ഇതിനായി മൊബൈല്‍ ആപ്പ് തയ്യാറാക്കുക. ഇതുസംബന്ധിച്ച് ഇരുകമ്പനികളും ചര്‍ച്ച തുടരുകയാണ്. ഭക്ഷ്യവസ്തുക്കള്‍, പലവ്യഞ്ജനം, ഫാഷന്‍, ലൈഫ് സ്‌റ്റൈല്‍ തുടങ്ങിയ ഉത്പന്നങ്ങളും ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെ വിപണിയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

ടാറ്റ ഗ്രൂപ്പിന്റെ ഉപഭോക്തൃ ബിസിനസുകളും നിലവിലെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമും ഏകീകരിച്ചുകൊണ്ടുള്ള പദ്ധതിയാണ് ആവിഷ്‌കരിക്കുന്നത്. 2020 ഡിസംബറിലോ അടുത്തവര്‍ഷം ആദ്യമോ ആപ്പ് പുറത്തിറക്കിയേക്കും.

Top