ഇന്ത്യയിലെ ടെക് സ്റ്റാര്‍ട്ടപ്പുകളെ സ്വന്തമാക്കാനൊരുങ്ങി വാള്‍മാര്‍ട്ട്

ന്ത്യയില്‍ കൂടുതല്‍ ഏറ്റെടുക്കലുകള്‍ക്കൊരുങ്ങി വാള്‍മാര്‍ട്ട്. വാള്‍മാര്‍ട്ടിന്റെ ടെക്‌നോളജി വിഭാഗമായ വാള്‍മാര്‍ട്ട് ലാബ്‌സ് ആണ് ഇന്ത്യയിലെ ടെക് സ്റ്റാര്‍ട്ടപ്പുകളെ ഏറ്റെടുക്കാനൊരുങ്ങുന്നത്. ഫ്‌ളിപ്കാര്‍ട്ടിനെ ഏറ്റെടുത്തതിനു പിന്നാലെയാണ് ഇന്ത്യയിലെ പുതു സംരഭങ്ങളെ ഏറ്റെടുക്കാനുള്ള നീക്കം. ചെറിയ സ്റ്റാര്‍ട്ടപ്പുകളെയായിരിക്കും വാള്‍മാര്‍ട്ട് ലാബ്‌സ് ഏറ്റെടുക്കുക.

സാങ്കേതിക രംഗത്ത് പുതിയ ആശയങ്ങള്‍ വികസിപ്പിച്ച കമ്പനികളെയാവും അവര്‍ ലക്ഷ്യമിടുക. വാള്‍മാര്‍ട്ടിന്റെ സംരഭങ്ങള്‍ക്ക് പ്രയോജനമുണ്ടാക്കുന്ന പെയ്‌മെന്റ്‌സ് സോഫ്റ്റ്‌വെയറുകളും ആപ്പുകളുമൊക്കെ വികസിപ്പിക്കുന്ന സംരഭങ്ങള്‍ക്കാവും മുന്‍ഗണന ലഭിക്കുക.

മെഷീന്‍ ലേണിംഗ് ആപ്പുകള്‍, സപ്ലൈ ചെയിന്‍ സാങ്കേതികത, നിര്‍മ്മിത ബുദ്ധി, ഡേറ്റ അനലിറ്റിക്‌സ് എന്നീ രംഗങ്ങളിലുള്ള കമ്പനികള്‍ക്കും അവസരമുണ്ടാകും.

Top