ടിക് ടോക്കിനെ ഏറ്റെടുക്കാനൊരുങ്ങി വാള്‍മാര്‍ട്ടും ഒറാക്കിളും

വാഷിങ്ടണ്‍: ചൈനീസ് ആപ്ലിക്കേഷനായ ടിക് ടോക്കിന്റെ അമേരിക്കയിലെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ വേണ്ടി നടക്കുന്ന നീക്കങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ടിക് ടോക്കിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ വാള്‍മാര്‍ട്ട്, ഒറാക്കിള്‍ എന്നീ കമ്പനികളാണ് മുന്നില്‍ നില്‍ക്കുന്നത്. ഇടപാട് പൂര്‍ത്തിയായാല്‍ പുതിയ കമ്പനി ടെക്സാസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞു.

പുതിയ കമ്പനി വരുന്നതോടെ 25,000 ആളുകള്‍ക്ക് ജോലി ലഭിക്കും. 500 കോടി ഡോളര്‍ അമേരിക്കയിലെ വിദ്യാഭ്യാസ മേഖലയ്ക്കായി ചെലവഴിക്കണമെന്നാണ് താന്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഒറാക്കിളും വാള്‍മാര്‍ട്ടും ചേര്‍ന്ന് ടിക്ടോക്കിന്റെ 20 ശതമാനം ഓഹരിയാണ് ഏറ്റെടുക്കുന്നത്. ഇടപാട് പൂര്‍ത്തിയായാല്‍ ആപ്പിന്റെ അമേരിക്കയിലെ ഡാറ്റ സുരക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഒറാക്കിളിന്റെ ഉത്തരവാദിത്തമാണ്. വാള്‍മാര്‍ട്ടാകും ആപ്പിന്റെ വാണിജ്യ പങ്കാളി.

Top