സമരം ശക്തമാക്കി വാളയാർ സമരസമതി

വാളയാർ : വാളയാര്‍ കേസില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുംവരെ സമരം തുടരുമെന്നാണ് സമരസമിതിയുടെ തീരുമാനം. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുന്നത് തടയാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നാണ് ആക്ഷേപം.

വാളയാര്‍ കുട്ടികളുടെ മരണം അന്വേഷിച്ച ഡിവൈഎസ്പി എംജെ സോജനെതിരെയാണ് ആരോപണം. ഇദ്ദേഹത്തിനെതിരെ നിരവധി കേസുകള്‍ ഉണ്ടെന്നും ഇതുമറച്ചുവച്ചാണ് സ്ഥാനക്കയറ്റം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നും സമരസമിതി ആരോപിച്ചു.

Top