വാളയാര്‍ വിഷമദ്യ ദുരന്തം; ജുഡീഷല്‍ അന്വേഷണം വേണമെന്ന് ചെന്നിത്തല

പാലക്കാട്: വാളയാര്‍ ചെല്ലങ്കാവ് വിഷമദ്യ ദുരന്തത്തില്‍ ജുഡീഷല്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രദേശത്ത് വ്യാജ മദ്യം എത്തിച്ചത് പ്രാദേശിക കോണ്‍ഗ്രസ് നേതാവാണെന്ന സിപിഎം ആരോപണം അടിസ്ഥാനരഹിതമാണെന്നും ചെന്നിത്തല പ്രതികരിച്ചു.

Top