കാസര്‍കോട്: വാളയാറില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച പെണ്‍കുട്ടികളുടെ അമ്മ നടത്തുന്ന ‘നീതിയാത്ര’ ഇന്ന് ആരംഭിക്കും.കാസര്‍കോട് മുതല്‍ പാറശ്ശാല വരെയാണ് യാത്ര. എല്ലാ നിയോജക മണ്ഡലങ്ങളിലും പോവുകയും തങ്ങള്‍ക്കുണ്ടായ നീതി നിഷേധത്തെ കുറിച്ച് സംസാരിക്കുകയും ചെയ്യുമെന്നാണ് പെണ്‍കുട്ടികളുടെ അമ്മ പറയുന്നത്.
വാളയാര്‍ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്ക്കെതിരേ നടപടിയെടുക്കണമെന്നും മരിച്ച തന്റെ മക്കള്‍ക്ക് നീതി ലഭ്യമാക്കണമെന്നുമാവശ്യപ്പെട്ടാണ് പെണ്കുട്ടികളെടു അമ്മയുടെ നീതിയാത്ര. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. നീതിയാത്ര ഉദ്ഘാടനം ചെയ്യും.