വാളയാര്‍ കേസ്; സിബിഐ അന്വേഷണം വേണമെന്ന് മാതാപിതാക്കള്‍

കൊച്ചി: വാളയാര്‍ പീഡന കേസില്‍ പൊലീസിന്റെ തുടര്‍ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍. സിബിഐ അന്വേഷണം വേണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം. കേസ് വഷളാക്കിയത് പൊലീസ് ഉദ്യോഗസ്ഥരാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.

കേസില്‍ കോടതി മേല്‍നോട്ടത്തില്‍ ഉള്ള അന്വേഷണമാണ് വേണ്ടതെന്ന് സാക്ഷി അബ്ബാസും ആവശ്യപ്പെട്ടു. പ്രതികള്‍ക്ക് സിപിഎം പ്രാദേശിക നേതാക്കളുമായി ബന്ധമുണ്ട്. തുടര്‍ വിചാരണ അല്ല സ്വതന്ത്രമായ അന്വേഷണമാണ് വേണ്ടതെന്നും അബ്ബാസ് ആവശ്യപ്പെട്ടു. കേസ് വീണ്ടും അന്വേഷിക്കണമെന്ന് മുന്‍ പ്രോസിക്യൂട്ടര്‍ ജലജ മാധവന്‍ ആവശ്യപ്പെട്ടു. പുതിയ തെളിവുകള്‍ കൊണ്ടുവരണമെന്നും ജലജ മാധവന്‍ ആവശ്യപ്പെട്ടു.

വാളയാര്‍ പീഡനക്കേസിലെ പ്രതികളെ വെറുതെ വിട്ട നടപടി റദ്ദാക്കിയ ഹൈക്കോടതി പാലക്കാട് പോക്‌സോ കോടതിയെയും പൊലീസിനെയും രൂക്ഷമായി വിമര്‍ശിച്ചു. വിചാരണ കൃത്യമായി നടത്തുന്നതില്‍ ജഡ്ജി പരാജയപ്പെട്ടെന്നാണ് കോടതിയുടെ നിരീക്ഷണം.

Top