‘മക്കളുടെ നീതിക്കായി’; വാളയാര്‍ സഹോദരിമാരുടെ അമ്മ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി

പാലക്കാട്: വാളയാര്‍ സഹോദരിമാരുടെ അമ്മ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. മക്കളെ ക്രൂരമായി പീഢനത്തിന് ഇരയാക്കിയ പ്രതികളെ വെറുതെ വിട്ട പോക്സോ കോടതി ഉത്തരവിനെതിരെയാണ് അപ്പീല്‍ നല്‍കിയത്. കേസിന്റെ അന്വേഷണത്തില്‍ വലിയ വീഴ്ചയാണ് സംഭവിച്ചത് എന്ന് അപ്പീലില്‍ ചൂണ്ടികാണിക്കുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി കേസ് അട്ടിമറിച്ചു. ജില്ലാ ശിശുക്ഷേമ സമിതിയും പ്രോസിക്യൂഷനും പ്രതികളെ സഹായിച്ചു.

വിചാരണക്കോടതി വളരെ ലാഘവത്തോടെയും മുന്‍വിധിയോടെയും ആണ് കേസ് കൈകാര്യം ചെയ്തതെന്നും അപ്പീലില്‍ ആരോപിക്കുന്നു. നീതി പൂര്‍വകമായ വിചാരണ ഉറപ്പാക്കുന്നതില്‍ വിചാരണക്കോടതിക്ക് വീഴ്ച പറ്റിയെന്നും അപ്പീലില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ കേസ് വീണ്ടും വിചാരണ നടത്തണം എന്നാണ് പ്രധാന ആവശ്യം. കേസ് സിബിഐയെ കൊണ്ടു വീണ്ടും അന്വേഷിപ്പിക്കണം എന്ന് ഈ ഘട്ടത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം പ്രതികളെ വെറുതെ വിട്ട നടപടിയില്‍ പ്രതിഷേധിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ അടക്കം വാളയാറില്‍ പ്രക്ഷോഭം നടത്തി. മാത്രമല്ല സിനിമ താരങ്ങളടക്കം പെണ്‍കുട്ടികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.

Top