വാളയാര്‍ കേസില്‍ പ്രതികള്‍ക്ക് വേണ്ടി സിഡബ്ലൂസി ചെയര്‍മാന്‍ ഹാജരായത് തെറ്റെന്ന് മന്ത്രി

K-K-shylaja

കോഴിക്കോട്: ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ വളയാർ കേസിൽ പ്രതികൾക്ക് വേണ്ടി ഹാജരായത് തെറ്റെന്ന് ആരോഗ്യ മന്ത്രി കെ കെ ഷൈലജ. ഇത്തരം കേസുകളിൽ ഹാജരാവാത്ത ആളുകളെയാണ് സിഡബ്ല്യൂസി ചെയർമാനായി നിയമിക്കേണ്ടത്. ഇക്കാര്യം അന്വേഷിക്കുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

അതേസമയം കേസിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടായെന്നും ആഭ്യന്തര വകുപ്പിന് വീഴ്ചയുണ്ടെയെന്നും ഉള്ള ആരോപണങ്ങൾ ഇതിനോടകം തന്നെ പ്രതിപക്ഷം ശക്തമാക്കിയിട്ടുണ്ട്.

വാളയാര്‍ പെണ്‍കുട്ടികളുടെ ദുരൂഹ മരണത്തില്‍ കുടുംബത്തിന് നീതി ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ കത്ത് നല്‍കിയിരുന്നു. പൊലീസ് അന്വേഷണത്തിനെതിരെ ആരോപണം ഉയരുന്ന സാഹചര്യത്തില്‍ നിഷ്പക്ഷമായ ഒരു ഏജന്‍സിയെക്കൊണ്ട് കേസ് അന്വേഷിക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.

Top