walayar 2 sisters death on assembly

തിരുവനന്തപുരം: വാളയാറിലെ സഹോദരിമാരുടെ ദുരൂഹമരണം സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്നാവശ്യം.

പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. കെ മുരളീധരന്‍ എംഎല്‍എയാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. പൊലീസ് ജാഗ്രത കാട്ടിയിരുന്നെങ്കില്‍ ഇളയകുട്ടി മരിക്കില്ലായിരുന്നു. അമ്മയുടെ മൊഴി ലഭിച്ചിട്ടും പൊലീസ് അലംഭാവം കാട്ടി. രണ്ടാമത്തെകുട്ടിയുടെ മരണത്തിന് ഉത്തരവാദി പൊലീസാണെന്ന് കെ മുരളീധരന്‍ എംഎല്‍എ ആരോപിച്ചു.

സ്ത്രീ പീഡനവാര്‍ത്തകള്‍ സമൂഹത്തിന് കടുത്ത ആഘാതമുണ്ടാക്കുന്നുവെന്ന് സ്പീക്കര്‍ പറഞ്ഞു.

Top