കടയിലെത്തിയ 11 വയസുകാരിയെ ഉപദ്രവിയ്ക്കാൻ ശ്രമിച്ചു ; ജീവനക്കാരൻ അറസ്റ്റിൽ

മുംബൈ : ബേക്കറിയിൽ ബ്രെഡ് വാങ്ങാനെത്തിയ 11 വയസുകാരിയോട് അപമര്യദയായി പെരുമാറുകയും, ഉപദ്രവിയ്ക്കാൻ ശ്രമിക്കുകയും ചെയ്ത ജീവനക്കാരൻ അറസ്റ്റിൽ.

മുംബൈയിലെ ഓഷിവാരയിലാണ് സംഭവം. കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമ നിയമം പോക്സോ പ്രകാരമാണ് 37കാരനായ ദിനേഷ് സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

പെൺകുട്ടി തനിച്ചാണ് കടയിൽ എത്തിയിരിക്കുന്നതെന്ന് മനസിലാക്കിയ ഇയാൾ കുട്ടിയോട് അനാവശ്യമായ കാര്യങ്ങൾ സംസാരിക്കുകയും, കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ സ്പർശിച്ചതായും കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നതായി പൊലീസ് പറഞ്ഞു.

ഭയന്ന കുട്ടി വീട്ടിലേയ്ക്ക് ഓടി പോകുകയും , അമ്മയോട് കാര്യം പറയുകയും ചെയ്തു. തുടർന്നാണ് ഇവർ പൊലീസിൽ പരാതി നൽകിയത്. സംഭവം നടന്ന് മൂന്നു മണിക്കൂറിനുള്ളിൽ തന്നെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

Top