ഗ്രീന്‍ കാര്‍ഡ്‌ ലഭിക്കാന്‍ ഇന്ത്യാക്കാര്‍ 151 വര്‍ഷം കാത്തിരിക്കേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: അമേരിക്കയില്‍ താമസമാക്കി ജോലി ചെയ്യുന്നതിനുള്ള ഗ്രീന്‍ കാര്‍ഡ് ലഭിക്കാന്‍ അഡ്വാന്‍സ്ഡ് ഡിഗ്രികളുള്ള ഇന്ത്യാക്കാര്‍ 150 വര്‍ഷം കാത്തിരിക്കേണ്ടി വരും. യു.എസിലെ കാറ്റോ ഇന്‍സ്റ്റിറ്റ്യൂട്ട് വിദഗ്ദ്ധരാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ഗ്രീന്‍ കാര്‍ഡിനുള്ള നിയമം മാറിയില്ലെങ്കില്‍ ഇവരുടെ ജീവിതകാലത്ത് അത് ലഭിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏതാണ്ട് നാല് ലക്ഷത്തോളം ഇന്ത്യാക്കാരാണ് ഗ്രീന്‍ കാര്‍ഡിനായി കാത്തിരിക്കുന്നത്. 2018 ഏപ്രില്‍ 20 വരെയുള്ള കണക്ക് അനുസരിച്ച് 6.32 ലക്ഷം ഇന്ത്യാക്കാരും അവരുടെ ഭാര്യമാരും മക്കളുമാണ് ഗ്രീന്‍ കാര്‍ഡിനായി കാത്തിരിക്കുന്നത്.

കാറ്റോയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 34,824 ഇന്ത്യാക്കാരുടെ അപേക്ഷകളാണ് ഗ്രീന്‍ കാര്‍ഡിനുള്ള ഇബി1 വിഭാഗത്തിലുള്ളത്. അവരുടെ ഭാര്യമാരും ഭര്‍ത്താക്കന്മാരും അടക്കം 48,754 പേര്‍ കൂടി ചേരുന്നതോടെ ഇത് 83,578 ആയി ഉയരും.

Top