പനാമയെ തോല്‍പ്പിച്ച് ടുണീഷ്യ ; താരമായത് വഹ്ബി ഖസ്‌റിയും

wahbi

വ്യാഴാഴ്ച നടന്ന പനാമ – ടുണീഷ്യ ലോകകപ്പ് മത്സരത്തില്‍ വിജയിച്ചത് ടുണീഷ്യ ആണെങ്കിലും ലോകകപ്പില്‍ നിന്നും പുറത്ത് പോവാനായിരുന്നു ടീമിന്റെ വിധി. എന്നാല്‍ ആ വിധിക്കിടയിലും താരമായത് ടുണീഷ്യന്‍ താരമായ വഹ്ബി ഖസ്‌റിയും.

ടുണീഷ്യന്‍ ഫോര്‍വേഡ് വഹ്ബി ഖസ്‌റിയുടെ മികച്ച പ്രകടനം ആണ് ടുണീഷ്യയുടെ വിജയത്തില്‍ നിര്‍ണായകമായത്. മത്സരത്തില്‍ ഒരു ഗോളും ഒരു അസിസ്റ്റും വഹ്ബി ഖസ്‌റി സ്വന്തം പേരിലാക്കി. ഇതോടെ ഈ ലോകകപ്പില്‍ രണ്ടു അസിസ്റ്റുകളും രണ്ടു ഗോളുകളും നേടുന്ന ഏക താരമായി വഹ്ബി ഖസ്‌റി.

ബെല്‍ജിയത്തിനെതിരായ മത്സരത്തില്‍ ടുണീഷ്യയുടെ രണ്ടാമത്തെ ഗോളും നേടിയത് ഖസ്‌റി ആയിരുന്നു. ആ മത്സരത്തില്‍ തന്നെ ബ്രോണ്‍ നേടിയ ആദ്യ ഗോളിനും വഴിയൊരുക്കിയത് ഖസ്‌റി ആയിരുന്നു. ആദ്യ റൗണ്ടില്‍ പുറത്തായെങ്കിലും ഖസ്‌റിക്ക് തലയുയര്‍ത്തി തന്നെ നാട്ടിലേക്ക് തിരിക്കാം. 2-1 ആണ് സ്‌കോര്‍ നില.

Top