വാഗണ്‍ആറിന്റെ ഏഴു സീറ്റര്‍ എംപിവിയുമായി മാരുതി വിപണിയിലേക്ക്

വാഗണ്‍ആറിനെ ഏഴു സീറ്റര്‍ എംപിവിയാക്കാന്‍ ഒരുങ്ങുകയാണ് മാരുതി. വാഗണ്‍ആര്‍ മോഡലുമായി ജൂലൈയില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

ഏഴു സീറ്ററായതുകൊണ്ട് അഞ്ചു സീറ്റര്‍ വാഗണ്‍ആറിനെക്കാള്‍ കൂടുതല്‍ വീല്‍ബേസ് പുതിയ മോഡല്‍ കുറിക്കും. നിലവില്‍ ബലെനോ ഹാച്ച്ബാക്കും ഡിസൈര്‍ സെഡാനും 3,995 mm നീളവുമായാണ് വിപണിയില്‍ എത്തുന്നത്.

വാഗണ്‍ആറില്‍ ഇപ്പോഴുള്ള 1.2 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് പുതിയ ഏഴു സീറ്റര്‍ പതിപ്പില്‍ ഇടംപിടിക്കാന്‍ സാധ്യത കൂടുതല്‍ കാണുന്നത്. ഭാരത് സ്റ്റേജ് VI നിലവാരത്തില്‍ എഞ്ചിന്‍ യൂണിറ്റിനെ അവതരിപ്പിക്കാനാകും കമ്പനിയുടെ ശ്രമം.

നിലവില്‍ 82 bhp കരുത്തും 114 Nm torque ഉം സൃഷ്ടിക്കാന്‍ എഞ്ചിന് ശേഷിയുണ്ട്. അഞ്ചു സ്പീഡാണ് കാറിലെ മാനുവല്‍ ഗിയര്‍ബോക്സ്. പുതിയ എംപിവി പതിപ്പില്‍ എഎംടി ഗിയര്‍ബോക്സ് നല്‍കാനും കമ്പനി ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top