റഷ്യക്കെതിരെ കലാപത്തിനുശ്രമിച്ച കൂലിപ്പട്ടാളം വാഗ്‌നര്‍ ഗ്രൂപ്പ് അവസാനിച്ചു: വ്ളാഡിമിര്‍ പുട്ടിന്‍

മോസ്‌കോ: റഷ്യക്കെതിരെ കലാപത്തിനുശ്രമിച്ച കൂലിപ്പട്ടാളം വാഗ്‌നര്‍ ഗ്രൂപ്പ് അവസാനിച്ചെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്‍. സ്വകാര്യ സൈന്യത്തിന് നിമയസാധുതയില്ലെന്നും വാഗ്‌നര്‍ ഗ്രൂപ്പ് നിലനില്‍ക്കുന്നില്ലെന്നുമായിരുന്നു പുട്ടിന്‍ പറഞ്ഞത്. ”വാഗ്‌നര്‍ ഗ്രൂപ്പുണ്ട്, പക്ഷേ നിയമപരമായി ഇല്ല” – പുട്ടിന്‍ പറഞ്ഞു.

വാഗ്‌നര്‍ ഗ്രൂപ്പ് തലവന്‍ യെവ്ഗിനി പ്രിഗോഷിനുമായി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്‍ ജൂണ്‍ 29നു കൂടിക്കാഴ്ച നടത്തിയിരുന്നു.
അഞ്ച് ദിവസങ്ങള്‍ക്കുശേഷമാണ് കൂടിക്കാഴ്ച നടന്നത്. മൂന്നു മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ പ്രിഗോഷിന്‍ സ്ഥാപിച്ച സ്വകാര്യ സൈന്യത്തിന്റെ കമാന്‍ഡര്‍മാരും പങ്കെടുത്തതായി ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് അറിയിച്ചിരുന്നു. യോഗത്തില്‍ പങ്കെടുത്ത 35 വാഗ്‌നര്‍ കമാന്‍ഡര്‍മാര്‍ക്കും നിരവധി തൊഴില്‍ വാഗ്ദാനങ്ങള്‍ നല്‍കിയതായും പുട്ടിന്‍ പറഞ്ഞു. ഇത്രയും കാലം നേതൃത്വം കൊടുത്ത കമാന്‍ഡറുടെ കീഴില്‍ തന്നെ സേവനം അനുഷ്ഠിക്കാന്‍ കഴിയുന്നതരത്തിലുള്ള ജോലിയും അതില്‍ ഉള്‍ക്കൊള്ളുമെന്ന് അദ്ദേഹം വിശദീകരിച്ചു.

Top