വാഫ് ഫുട്ബോള്‍ ടൂര്‍ണമെന്റ്; ഇറാക്കിനു പിന്നാലെ യെമനെയും തറപറ്റിച്ച് ഇന്ത്യന്‍ ചുണക്കുട്ടികള്‍

football

അമ്മാന്‍: വാഫ് (WAFF) അണ്ടര്‍ 16 ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ചുണക്കുട്ടികള്‍ വിജയക്കുതിപ്പ് തുടരുന്നു. ഇറാക്കിനു പിന്നാലെ എതിരില്ലാത്ത മൂന്നു ഗോളിന് യെമനെയും ഇന്ത്യ തറപറ്റിച്ചു.

ആദ്യ പകുതിയില്‍ ഒരു ഗോളിനു മുന്നിലായിരുന്ന ഇന്ത്യ രണ്ടാം പകുതിയുടെ തുടക്കത്തില്‍ രണ്ടു ഗോളുകള്‍ കൂടി നേടി പട്ടിക പൂര്‍ത്തിയാക്കി. ഹര്‍പ്രീത് സിംഗ് (37) റിഡ്‌ജെ ഡെമെല്ലോ (47) രോഹിത് ഡാനു (48) എന്നിവരാണ് ഇന്ത്യയ്ക്കായി ഗോള്‍ നേടിയത്.

ബിബിയാനോ ഫെര്‍ണാണ്ടസിന്റെ പരിശീലനത്തിനു കീഴില്‍ ഇറങ്ങിയ ഇന്ത്യന്‍ കുട്ടിപ്പട, മികച്ച പ്രകടനമാണ് പുറത്തെടുത്തത്. കഴിഞ്ഞ ദിവസം എതിരില്ലാത്ത ഒരു ഗോളിന് ഇന്ത്യ ഇറാക്കിനെ പരാജയപ്പെടുത്തിയിരുന്നു.

Top