മാധ്യമപ്രവര്‍ത്തകന്റെ മരണം; വഫ ഫിറോസിന്റെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യില്ലെന്ന്

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീര്‍ വാഹനമിടിച്ച് മരിച്ച കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്റെ ഒപ്പമുണ്ടായിരുന്ന വഫ ഫിറോസിന്റെ ഡ്രൈവിംഗ് ലൈസന്‍സ് ഇപ്പോള്‍ സസ്പെന്‍ഡ് ചെയ്യില്ലെന്ന് മോട്ടോര്‍വാഹന വകുപ്പ്.

നോട്ടീസ് കൈപ്പറ്റാത്ത സാഹചര്യത്തില്‍ വഫയ്ക്ക് വീണ്ടും നോട്ടീസ് നല്‍കുമെന്നും അമിതവേഗത്തിന് നല്‍കിയ നോട്ടീസിന് വഫ പിഴ അടച്ചിരുന്നുവെന്നും പിഴ അടച്ചത് കുറ്റകൃത്യം അംഗീകരിച്ചതിന് തെളിവാണെന്നും മോട്ടോര്‍വാഹനവകുപ്പ് അറിയിച്ചു.

കേസിലെ ഒന്നാംപ്രതിയായ ശ്രീറാമിന്റെ ലൈസന്‍സ് മാത്രമാണ് ഇന്ന് സസ്‌പെന്‍ഡ് ചെയ്യുക. നോട്ടീസ് കൈപ്പറ്റി രണ്ടാഴ്ച കഴിഞ്ഞിട്ടും ശ്രീറാം മറുപടി നല്‍കാത്ത സാഹചര്യത്തിലാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നത്. ഈ മാസം മൂന്നിനാണ് ആശുപത്രിയില്‍ വച്ച് ശ്രീറാം നോട്ടീസ് കൈപ്പറ്റിയത്.

Top