വൈറ്റില കുണ്ടന്നൂർ മേൽപ്പാലങ്ങൾ ഗതാഗതത്തിനായി നാളെ തുറന്ന് കൊടുക്കും

കൊച്ചി : വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ നാളെ ഗതാഗതത്തിന് തുറന്ന് നല്‍കും. മുഖ്യമന്ത്രി പിണറായി വിജയന്‍ മേല്‍പ്പാലങ്ങളുടെ ഉദ്ഘാടനം വിഡിയോ കോണ്‍ഫ്രന്‍സിംഗ് വഴി നിര്‍വഹിക്കും.മൂന്ന് ദേശീയ പാതകളാണ് കുണ്ടന്നൂരില്‍ സംഗമിക്കുന്നത്. എന്‍എച്ച് 66, എന്‍എച്ച് 966ബി, എന്‍എച്ച് 85 എന്നിവയാണ് ഈ പാതകള്‍. 701 മീറ്റര്‍ ദൈര്‍ഘ്യത്തില്‍ 82.74 കോടി രൂപ ചെലവിട്ടാണ് പാലം പൂര്‍ത്തീകരിച്ചത്.

കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മാണം പൂര്‍ത്തീകരിച്ചവയാണ് ഇരു മേല്‍പ്പാലങ്ങളും. കേരളത്തിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനാണ് വൈറ്റില. 717 മീറ്റര്‍ ദൂരത്തില്‍ 86.34 കോടി രൂപ ചെലവിലാണ് വൈറ്റില മേല്‍പ്പാലം പൂര്‍ത്തിയായത്.

Top