വൈത്തിരി വെടിവെയ്പ്പ്; കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വിട്ട് പൊലീസ്

വയനാട്: വൈത്തിരി വെടിവെയ്പ്പിന്റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പണം ആവശ്യപ്പെട്ട് റിസോര്‍ട്ടിലെത്തിയ മാവോയിസ്റ്റ് നേതാവായ ജലീല്‍ ബാഗില്‍ നിന്നും തോക്കെടുക്കുന്നത് അടക്കമുള്ള ദൃശ്യങ്ങളാണ് പൊലീസ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്.

പുറത്ത് എത്തിയിരിക്കുന്ന ദൃശ്യങ്ങള്‍ റിസോര്‍ട്ടിലെ റിസപ്ഷനില്‍ നിന്നുള്ളതാണ്. റിസപ്ഷനില്‍ ജീവനക്കാര്‍ക്കൊപ്പം നില്‍ക്കുന്ന ജലീലും കൂടെയുള്ള ആളും തോക്കെടുക്കുന്നതും പിന്നീട് പുറത്തേക്ക് നടന്നു നീങ്ങുന്നതുമാണ് ദൃശ്യങ്ങളില്‍ ഉള്ളത്.

Top