Vysakh statemant

പുലിമുരുകന്‍ ടീം മമ്മൂട്ടിയുടെ സിനിമ ഒരുക്കുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് സംവിധായകന്‍.

ദ ഗ്രേറ്റ് ഫാദറിന്റെ വാഗമണ്‍ ലൊക്കേഷനില്‍ സംവിധായകന്‍ വൈശാഖും തിരക്കഥാകൃത്ത് ഉദയ്കൃഷ്ണയും മമ്മൂട്ടിയെ സന്ദര്‍ശിച്ചതാണ് അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയത്.

ഗ്രേറ്റ് ഫാദര്‍ ലൊക്കേഷനില്‍ മമ്മൂട്ടിയെ കണ്ടത് സൗഹൃദകൂടിക്കാഴ്ച മാത്രമാണെന്നും നിലവില്‍ മമ്മൂട്ടി പ്രൊജക്ട് പരിഗണനയില്‍ ഇല്ലെന്നും വൈശാഖ് വ്യക്തമാക്കി.

ടോമിച്ചന്‍ മുളകുപ്പാടത്തിന്റെ നിര്‍മ്മാണത്തില്‍ ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സിനിമ സംവിധാനം ചെയ്യുന്നുവെന്നായിരുന്നു വാര്‍ത്തകള്‍.

വൈശാഖ് ആദ്യമായി സംവിധാനം ചെയ്ത പോക്കിരിരാജയില്‍ നായകന്‍ മമ്മൂട്ടിയായിരുന്നു. ഈ ചിത്രം സൂപ്പര്‍ഹിറ്റുമായി. ടോമിച്ചന്‍ മുളകുപ്പാടമാണ് സിനിമ നിര്‍മ്മിച്ചത്.

നിലവില്‍ മമ്മൂട്ടിയെ നായകനാക്കി തിരക്കഥയെഴുതാന്‍ കരാര്‍ ചെയ്തിരിക്കുന്നത് അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടിയാണെന്ന് തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ വ്യക്തമാക്കി.

ദിലീപ് നായകനാകുന്ന അജയ് വാസുദേവ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നതും ഉദയ്കൃഷ്ണയാണ്.

Top