വൈപ്പിനില്‍ ശുദ്ധജലക്ഷാമം രൂക്ഷമായതോടെ പ്രദേശവാസികള്‍ ദുരിതത്തില്‍

വൈപ്പിൻ: വൈപ്പിനില്‍ ശുദ്ധജലക്ഷാമം രൂക്ഷമായതോടെ പ്രദേശവാസികള്‍ ദുരിതത്തില്‍. എളംകുന്നപ്പുഴ പഞ്ചായത്തിലേക്കുള്ള പൈപ്പ് ജലവിതരണം രണ്ടാഴ്ചയിലേറെയായി മുടങ്ങിയതിനാൽ വൈപ്പിൻ നിവാസികൾ വീണ്ടും ദുരിതത്തിൽ. 23 വാർഡുകളിലെ ജനങ്ങൾക്ക് ദൈനംദിനാവശ്യങ്ങൾക്കുള്ള ജലം പോലും ലഭ്യമാകാത്ത സ്ഥിതിയാണ് നിലവിലുള്ളത്.

പേരണ്ടൂരിലെ അറ്റകുറ്റപണിയാണ് ജലവിതരണത്തിനു തടസ്സമാകുന്നതതെന്നു അധികൃതർ പറഞ്ഞു. ടാങ്കറുകളിൽ ജലം ലഭ്യമാക്കാൻ ജലവിഭവവകുപ്പു ശ്രമിക്കുന്നുണ്ടെങ്കിലും ആഴ്ചയിൽ അഞ്ചു ബക്കറ്റ് ജലം പോലും തങ്ങൾക്ക് ലഭിക്കുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.

Top