ശാസ്താംകോട്ടയില്‍ വയോധിക ജീവനൊടുക്കി; പെന്‍ഷന്‍ ലഭിച്ചിട്ട് 6 മാസം

കൊല്ലം: കൊല്ലം ശാസ്താംകോട്ടയില്‍ ജീവനൊടുക്കിയ വയോധികയ്ക്ക് പെന്‍ഷന്‍ ലഭിച്ചിട്ട് 6 മാസം. വീട്ടില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്ന് മകള്‍ രേണുക പറഞ്ഞു. അതിദരിദ്ര കുടുംബങ്ങളുടെ പട്ടികയില്‍പെട്ട ശാസ്താംകോട്ട കരിന്തോട്ടുവ സ്വദേശി ഓമന കഴിഞ്ഞ ദിവസമാണ് ആത്മഹത്യ ചെയ്തത്. അമ്മയ്ക്കും അച്ഛനും അസുഖമുണ്ട്. വേറെ വരുമാനം ഇല്ല.

അമ്മ മരിക്കാനുള്ള കാരണം അറിയില്ലെന്നും രേണുക പറഞ്ഞു. എന്നാല്‍ പെന്‍ഷന്‍ കിട്ടാത്തതുകൊണ്ടാണ് ആത്മഹത്യ എന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ പറഞ്ഞു. സംഭവത്തില്‍ മരണവീട്ടില്‍ സിപിഐഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കമുണ്ടായി.

Top