എം എൽ എ നിയമസഭയിൽ കുഴഞ്ഞു വീണതിനെ തുടർന്ന് സഭാനടപടികൾ നിർത്തിവച്ചു

തിരുവനന്തപുരം: വൈക്കം എംഎല്‍എ സി കെ ആശ നിയമസഭയില്‍ കുഴഞ്ഞുവീണു. എംഎല്‍എയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് നിയമസഭ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ധനാഭ്യര്‍ത്ഥന ചര്‍ച്ച നടക്കുന്നതിനിടെ സഭയിലേക്ക് വന്ന ആശയുടെ കാല്‍ മേശയില്‍ ഇടിച്ചു. ഇതിന് പിന്നാലെ ആശ കുഴഞ്ഞുവീഴുകയായിരുന്നു.

ഇതോടെ സഭാ നടപടികള്‍ നിര്‍ത്തിവെച്ചു. ഉടന്‍ തന്നെ ഡോക്ടറെത്തി എംഎല്‍എയെ പരിശോധിച്ചു. തുടര്‍ന്ന് എംഎല്‍എയെ പുറത്തേക്ക് കൊണ്ടുപോയി. നാലുമിനുട്ട് നേരത്തേക്ക് നിര്‍ത്തിവെച്ച സഭ പിന്നീട് പുനരാരംഭിച്ചു.

Top