രോഹിത് ശർമ എത്തിയത് ടീമിന് കൂടുതൽ കരുത്ത് പകരും; വിവിഎസ് ലക്ഷ്മൺ

സിഡ്നിയിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൽ ഇന്ത്യ വിജയിച്ച് പരമ്പരയിൽ മേൽക്കൈ നേടുമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിവിഎസ് ലക്ഷ്മൺ. അവസാന ടെസ്റ്റും വിജയിച്ച് 3-1ന് പരമ്പര നേടിയാലും അത്ഭുതപ്പെടാനില്ല. അവധിയെടുത്ത പോയ വിരാട് കോലിയില്ലെങ്കിലും ടീമിന് നല്ല ആത്മവിശ്വാസമുണ്ട്. ഉപനായകൻ രോഹിത് ശർമ എത്തിയത് ടീമിന് കൂടുതൽ കരുത്ത് പകരുമെന്നും അദ്ദേഹം പറഞ്ഞു.

ടെസ്റ്റിൽ താൻ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് രോഹിതിൻെറ ബാറ്റിങ് പ്രകടനമാണെന്നും അദ്ദേഹം വെളിപ്പെടുത്തി. “വിരാട് ഇല്ലാത്തതിനാൽ രോഹിത് എത്തുന്നത് ടീമിലെല്ലാവർക്കും കൂടുതൽ ആത്മവിശ്വാസം പകരുന്ന കാര്യമാണ്. ,” ലക്ഷ്മൺ പറഞ്ഞു.”ഓസ്ട്രേലിയയിലെ പിച്ചിന് യോജിക്കുന്നതാണ് രോഹിതിൻെറ ബാറ്റിങ് ശൈലി. രോഹിതിന് വിദേശത്ത് തൻെറ കഴിവ് പുറത്തെടുക്കാനുള്ള അവസരമാണ് ഇത്. ന്യൂ ബോളിനെ അദ്ദേഹം നന്നായി നേരിടുകയാണെങ്കിൽ എനിക്കുറപ്പുണ്ട് സിഡ്നിയിൽ സെഞ്ച്വറി തന്നെ നേടും,” ലക്ഷ്മൺ പറഞ്ഞു.

Top