ലോകകപ്പ്; ധോണിക്ക് ഉപദേശവുമായി വിവിഎസ് ലക്ഷ്മണ്‍

MS Dhoni

ന്യൂഡല്‍ഹി: മികച്ച ഫോമിലെത്താനും 2019 ലോകകപ്പ് വിജയിക്കാനും മഹേന്ദ്ര സിംഗ് ധോണിക്ക് ഉപദേശവുമായി ഇന്ത്യയുടെ ഇതിഹാസ ബാറ്റ്‌സ്മാന്‍ വിവിഎസ് ലക്ഷ്മണ്‍.

‘എംഎസ് ധോണി മികച്ച കളിക്കാരനാണ്. അതു കൊണ്ട് തന്നെ 2019 ലോകകപ്പ് ഉയര്‍ത്തുന്നതിന് ധോണിക്ക് വലിയ പങ്കുണ്ട്. ലോകത്തെ മികച്ച വിക്കറ്റ് കീപ്പറാണ് ധോണി എന്ന കാര്യത്തില്‍ സംശയമില്ല. ഈ പ്രായത്തിലും ധോണി കായിക ക്ഷമത നിലനിര്‍ത്തുന്നുണ്ട് ‘ എന്നാണ് വിവിഎസ് ലക്ഷ്മണ്‍ പറഞ്ഞത്.

കഴിഞ്ഞ സീസണില്‍ ധോണിയുടെ ബാറ്റിങ്ങ് കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്. സ്വതന്ത്രമായി കളിക്കാനായാല്‍ ധോണിയെ ആര്‍ക്കും പിടിച്ചുകെട്ടാനാകില്ല. അതു പോലെ ധോണി കളിക്കുകയാണെങ്കില്‍ 2019ല്‍ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുമെന്നും ലക്ഷ്മണ്‍ വ്യക്തമാക്കി.

Top