vvpat election commission

ന്യൂഡല്‍ഹി: വോട്ട് ചെയ്തത് ആര്‍ക്കാണെന്ന് വ്യക്തമാക്കുന്ന സ്ലിപ്പ് നല്‍കുന്ന വോട്ടിംഗ് യന്ത്രങ്ങള്‍ വാങ്ങാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി.

വോട്ടര്‍ വേരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍ (വി.വി. പാറ്റ്) മെഷിന്‍ ഉപയോഗിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശമാണ് കേന്ദ്രമന്ത്രിസഭ അംഗീകരിച്ചത്.

ഇത്തരം യന്ത്രങ്ങള്‍ വാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പണം അനുവദിക്കും. യന്ത്രങ്ങള്‍ വാങ്ങാന്‍ 3100 കോടി വേണമെന്നാണ് കമ്മീഷന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. വോട്ടിങ് യന്ത്രത്തിനൊപ്പം സ്ഥാപിക്കുന്ന ഈ യന്ത്രത്തില്‍ ആര്‍ക്കാണ് വോട്ട് ചെയ്തത് എന്ന് പേപ്പറില്‍ പ്രിന്റ് ചെയ്ത് വരും. ഇത് വോട്ടര്‍ കണ്ട് ഉറപ്പു വരുത്തിയശേഷം പേപ്പര്‍ മറ്റൊരു പെട്ടിയിലേക്ക് മാറ്റപ്പെടും.

വോട്ടിങ് മെഷിന്റെ വിശ്വാസ്യതയില്‍ സംശയം ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ നടപടി

Top