തെരഞ്ഞെടുപ്പ്; അന്തിമ ഫലം വൈകുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

vote

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അന്തിമ ഫലം വൈകുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. വിവി പാറ്റുകള്‍ എണ്ണിയ ശേഷമായിരിക്കും ഫലപ്രഖ്യാപനം ഉണ്ടാവുകയുള്ളൂവെന്നാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചിരിക്കുന്നത്.

തപാല്‍ ബാലറ്റുകളും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും എണ്ണിത്തീരുവാന്‍ ശരാശരി നാല് മണിക്കൂര്‍ സമയം എടുക്കുമെന്നാണ് സൂചന.

രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. 12 മണിയോടെ ഫലം എന്താവുമെന്ന് ധാരണ ഉണ്ടാവുമെങ്കിലും ഓരോ മണ്ഡലത്തിലെയും അഞ്ചു വീതം വിവിപാറ്റ് യന്ത്രങ്ങളുടെ രസീതുകള്‍ കൂടി എണ്ണണമെന്ന സുപ്രീം കോടതിയുടെ തീരുമാനം ഉള്ളതിനാല്‍ ഫലപ്രഖ്യാപനം വൈകും.

Top