അമേരിക്കന്‍ ടെലിവിഷന്‍ ബ്രാന്റായ വിയു 4കെ പ്രീമിയം ടിവി ഇന്ത്യന്‍ വിപണിയിലേക്ക്‌

വിയു പുതിയ 4കെ പ്രീമിയം ടിവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. അമേരിക്കന്‍ ടെലിവിഷന്‍ ബ്രാന്റായ വിയു മുന്നിര ഫീച്ചറുകളോടും മികച്ച രൂപകല്പനയോടും കൂടിയാണ് ടെലിവിഷനുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

ഫ്‌ളിപ്കാര്‍ട്ടിലൂടെ 24999 രൂപ മുതലാണ് വിയു പ്രീമിയം 4കെ ടെലിവിഷനുകള്‍ വില്പനയ്‌ക്കെത്തുക. വിയു പ്രീമിയം 4കെ ടിവി ശ്രേണിയില്‍ 43 ഇഞ്ച് (103 സെമി), 50 ഇഞ്ച് (127 സെമി), 55 ഇഞ്ച് (140 സെമി) എന്നിങ്ങനെ മൂന്ന് പതിപ്പുകളാണുള്ളത്.

എപ്ലസ് ഗ്രേഡ് ഡിസ്‌പ്ലേ പാനലുമായെത്തുന്ന ടിവികളില്‍ ഡോള്‍ബി വിഷല്‍, എച്ച്ആര്‍ഡി 10 പിന്തുണ, ഡോള്‍ബി ഓഡിയോ സൗകര്യങ്ങളുണ്ടാവും. 30 വാട്ട് നോയ്‌സ് കാന്‍സലേഷന്‍ സ്പീക്കറുകളും ഡിടിഎസ് വിര്‍ച്വല്‍ എക്‌സ് സറൗണ്ട് സൗണ്ട് സാങ്കേതിക വിദ്യയും നല്‍കിയിരിക്കുന്നു.

ഗുണനിലവാരത്തിലും സേവനത്തിലും വിട്ടുവീഴ്ച ചെയ്യാതെ മികച്ച ക്ലാസ് ഉല്പ്പന്നത്തെ മിതമായ നിരക്കില്‍ നല്‍കുക എന്നതാണ് ഉപഭോക്താവിനുള്ള ഞങ്ങളുടെ വാഗ്ദാനമെന്ന് വിയു ടെലിവിഷന്‍സ് സിഇഓയും ചെയര്‍മാനുമായ ദേവിത ശരഫ് പറഞ്ഞു.

Top