യുഡിഎഫെന്ന് കേട്ടാല്‍ തിളക്കണം ചോര ഞരമ്പുകളില്‍; ആഹ്ലാദപ്രകടനവുമായി വി ടി ബല്‍റാം

തിരുവനന്തപുരം : പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ യുഡിഎഫ് മുന്നേറ്റത്തില്‍ ആഹ്ലാദപ്രകടനാവുമായി വി ടി ബല്‍റാം രംഗത്ത്. കേരളമെന്ന പേര്‍ കേട്ടാല്‍ അഭിമാനപൂരിതമാകണമന്തരംഗം യു ഡി എഫെന്ന് കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’എന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു കൊണ്ടാണ് അദ്ദേഹം തന്റെ ആഹ്ലാദം പങ്കുവെച്ചത്.

കേരളത്തിലെ ഇരുപത് സീറ്റുകളില്‍ 19തിടത്തും യുഡിഎഫാണ് മുന്നിട്ട് നില്‍ക്കുന്നത്. യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥികള്‍ക്ക് ലക്ഷത്തിലേറെ ഭൂരിപക്ഷം ലഭിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് ഇതില്‍ മുന്നില്‍. 57 ശതമാനം വോട്ടുകള്‍ എണ്ണി കഴിഞ്ഞപ്പോള്‍ മൂന്നര ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രാഹുല്‍ മുന്നിട്ടു നില്‍ക്കുന്നത്. ആലപ്പുഴ മണ്ഡലത്തില്‍ ആരിഫ് മാത്രമാണ് ലീഡ് ചെയ്യുന്ന ഒരേയൊരു ഇടതുസ്ഥാനാര്‍ത്ഥി.

Top