മാസ് മറുപടി, ചോദ്യകര്‍ത്താവ് കണ്ടം വഴി ഓടി; മുഖ്യമന്ത്രിയെ പരിഹസിച്ച് ബല്‍റാം

കൊച്ചി: ഒരാള്‍ തന്നെ എല്ലാം ചോദിച്ചാല്‍ മറുപടി പറയില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ പരിഹാസിച്ച് വി ടി ബല്‍റാം എംഎല്‍എ. പത്രക്കാരുടെ ഏത് ചോദ്യങ്ങള്‍ക്കും പതറാതെ മറുപടി പറയണമെങ്കില്‍ അയാളുടെ പേര് പിണറായി വിജയനാകണമെന്ന് പരിഹസിച്ചുകൊണ്ടാണ് എം എല്‍ എ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.

https://www.facebook.com/vtbalram/posts/10157986550499139

കഴിഞ്ഞ ദിവസത്തെ വാര്‍ത്താസമ്മേളനത്തിനിടയില്‍ ലൈഫ്മിഷനുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് കുറച്ച് നേരത്തെ മൗനത്തിന് ശേഷം ഒരാള്‍ തന്നെ എല്ലാ ചോദ്യവും ചോദിച്ചുകൊണ്ടിരുന്നാല്‍ മറുപടി പറയില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇതിന്റെ വീഡിയോയും ബല്‍റാം പങ്കുവെച്ചിട്ടുണ്ട്.

Top