കണ്ണന്താനമായതുകൊണ്ട് ഈ വാര്‍ത്ത ഒറ്റയടിക്ക് തള്ളിക്കളയാന്‍ കഴിയുന്നില്ല; വി ടി ബല്‍റാം

കൊച്ചി: മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ അമ്മ മരിച്ചത് കോവിഡ് മൂലമാണെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ പ്രതികരണവുമായി എംഎല്‍എ വിടി ബല്‍റാം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബല്‍റാമിന്റെ പ്രതികരണം.

‘കണ്ണന്താനമായതുകൊണ്ട് ഈ വാര്‍ത്ത ഒറ്റയടിക്ക് തള്ളിക്കളയാന്‍ കഴിയുന്നില്ല. അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ബിജെപിയും ദീര്‍ഘകാല സുഹൃത്തായ കേരള മുഖ്യമന്ത്രിയും ഇതേക്കുറിച്ച് പ്രതികരിക്കുമെന്നും അവ്യക്തതകള്‍ നീക്കുമെന്നും പ്രതീക്ഷിക്കുന്നു’ ബല്‍റാം കുറിച്ചു.

Top