ടൈഗര്‍ ബിസ്‌ക്കറ്റില്‍ ടൈഗറുണ്ടോ? ജസ്റ്റ് കമ്മി കണ്‍വീനര്‍ തിങ്‌സ്; വിജയരാഘവനെ ട്രോളി വി.ടി ബല്‍റാം

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിലെ പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും ഉത്തരക്കടലാസുകള്‍ കണ്ടെത്തിയ സംഭവത്തെ ന്യായീകരിച്ച എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവനെ ട്രോളി വി.ടി ബല്‍റാം എംഎല്‍എ.

ഉത്തരവും മാര്‍ക്കുമില്ലാത്ത കടലാസിനെ ഉത്തരക്കടലാസ് എന്ന് പറയാമോ? ടൈഗര്‍ ബിസ്‌ക്കറ്റില്‍ ടൈഗറുണ്ടോ? സീബ്രാലൈനില്‍ സീബ്ര പോയിട്ട് കുതിര പോലും ഇല്ലല്ലോ? ഭൂലോക തോല്‍വികളെ വിജയന്‍ എന്നും വിജയരാഘവന്‍ എന്നുമൊക്കെ വിളിക്കാമോ? ജസ്റ്റ് കമ്മി കണ്‍വീനര്‍ തിങ്‌സ് എന്നാണ് വിജയരാഘവനെ ട്രോളി വിടി ബല്‍റാമിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്.

ഉത്തരം എഴുതിയിട്ടില്ലാത്ത ഉത്തരക്കടലാസ് മുറിക്കടലാസാണെന്നും അതിന് വെള്ളക്കടലാസിന്റെ വിലയേയുള്ളൂവെന്നുമായിരുന്നു വിജയരാഘവന്റെ പ്രസ്താവന.

ഉത്തരം എഴുതിയ കടലാസുകള്‍ കാണാതെ പോയാല്‍ ആണ് പ്രശ്നമെന്നും, പ്രതിയുടെ വീട്ടില്‍ നിന്നും ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവം മാധ്യമങ്ങള്‍ പാര്‍ട്ടിയെ ആക്രമിക്കാന്‍ ഉപയോഗിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു

ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഉത്തരവും മാര്‍ക്കുമില്ലാത്ത കടലാസിനെ ഉത്തരക്കടലാസ് എന്ന് പറയാമോ?

ടൈഗര്‍ ബിസ്‌ക്കറ്റില്‍ ടൈഗറുണ്ടോ?

അച്ഛന്‍കൂറയും അമ്മക്കൂറയുമില്ലാതെ ഈ കുട്ടിക്കൂറ പൗഡര്‍ മാത്രം എങ്ങനെ വന്നു?

ബസ് സ്റ്റോപ്പില്‍ ബസ് വന്ന് നില്‍ക്കും, ഫുള്‍ സ്റ്റോപ്പില്‍ ഫുള്ള് വന്ന് നില്‍ക്കുമോ?

സീബ്രാലൈനില്‍ സീബ്ര പോയിട്ട് കുതിര പോലും ഇല്ലല്ലോ?

ഭൂലോക തോല്‍വികളെ വിജയന്‍ എന്നും വിജയരാഘവന്‍ എന്നുമൊക്കെ വിളിക്കാമോ?

ജസ്റ്റ് കമ്മി കണ്‍വീനര്‍ തിങ്‌സ്

Top