‘എജ്ജാതി ടൈമിംഗ്, സിപിഎം ഇസ്തം’; മഹിളാ സംഘടനയെ പരിഹസിച്ച് വി ടി ബല്‍റാം

Balram

പാലക്കാട്: ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരെ ലൈംഗികാരോപണം ഉയര്‍ന്നു വന്നപ്പോള്‍ രാജ്യത്ത് സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധ മാര്‍ച്ച് നടത്തിയ സിപിഎമ്മിന്റെ മഹിളാ സംഘടനയെ പരിഹസിച്ച് വി ടി ബല്‍റാം എംഎല്‍എ.

ഇത്ര പെട്ടെന്ന് ദേശീയ തലത്തില്‍ തന്നെ ഒരു പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയുന്ന സിപിഎമ്മിന്റെ വനിതാ സംഘടനയുടെ സംഘാടകമികവ് അംഗീകരിച്ചേ പറ്റൂ. ‘എജ്ജാതി ടൈമിംഗ് സിപിഎം ഇസ്തം’ എന്ന് വി ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

ന്യൂഡല്‍ഹിയില്‍ അഖിലേന്ത്യാ മഹിളാ അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിന്റെ ദൃശ്യങ്ങള്‍ സഹിതമാണ് ബല്‍റാമിന്റെ ഫേസ്ബുക്ക് കുറിപ്പ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ഇത്ര പെട്ടെന്ന് ദേശീയ തലത്തിൽത്തന്നെ ഒരു പ്രതിഷേധം ഉയർത്തിക്കൊണ്ടുവരാൻ കഴിയുന്ന സിപിഎമ്മിന്റെ വനിതാ സംഘടനയുടെ സംഘാടക മികവ് അംഗീകരിച്ചേ പറ്റൂ.

എജ്ജാതി ടൈമിംഗ്
സിപിഎം ഇസ്തം

Top