സൗകര്യമുള്ള സമയത്ത് ഫേസ്ബുക്കില്‍ പോസ്റ്റിടും; മറുപടിയുമായി വി.ടി. ബല്‍റാം

VT-balram

കോട്ടയം: സോഷ്യല്‍മീഡിയ വിവാദങ്ങളില്‍ വിമര്‍ശനവുമായെത്തിയ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനു പരോക്ഷ മറുപടിയുമായി വി.ടി. ബല്‍റാം എംഎല്‍എ രംഗത്ത്. തനിക്ക് സൗകര്യമുള്ള സമയത്ത് ഫേസ്ബുക്കില്‍ പോസ്റ്റിടുമെന്നും ഇത് സ്വന്തം ഇഷ്ടപ്രകാരമാണെന്നുമാണ് ബല്‍റാം മറുപടി പറഞ്ഞത്.

തന്റെ ഒരു ദിവസത്തെ ചടങ്ങുകളും പരിപാടികളും എണ്ണിയെണ്ണി പറഞ്ഞശേഷമായിരുന്നു ബല്‍റാം മുല്ലപ്പള്ളിയെ വിമര്‍ശിച്ചത്. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും കോണ്‍ഗ്രസ് നേതാവ് എന്ന നിലയിലുമുള്ള ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുക എന്നതിനാണ് തന്റെ പ്രഥമ പരിഗണനയെന്നും അദ്ദേഹം വ്യക്തമാക്കി.

Top