‘ഇങ്ങനെയൊരു കപട ജന്മങ്ങള്‍ ഈ ലോകത്ത് വേറെയില്ല’ പരിഹസിച്ച് വി ടി ബല്‍റാം

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് 502 പേര്‍ പങ്കെടുത്ത മെഗാ തിരുവാതിര നടത്തിയ സംഭവത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം.

ഒരു ഭാഗത്ത് സിപിഎമ്മിലെ സൈബര്‍ മഹിളകളുടെ ഏങ്ങിക്കരച്ചിലുകള്‍ മറുഭാഗത്ത് ജനാധിപത്യ മഹിളകളുടെ തിരുവാതിരക്കളി, ഇങ്ങനെയൊരു കപട ജന്മങ്ങള്‍ ഈ ലോകത്ത് വേറെയില്ല എന്നാണ് ബല്‍റാം പരിഹസിച്ചിരിക്കുന്നത്. അതേസമയം കൊവിഡ് കേസുകള്‍ ഉയരുന്നതിനിടെ മെഗാ തിരുവാതിര നടത്തിയ പാര്‍ട്ടി നടപടിക്കെതിരെയും സമൂഹമാദ്ധ്യമങ്ങളില്‍ വിമര്‍ശനം ഉയരുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഒരു ഭാഗത്ത് സിപിഎമ്മിലെ സൈബര്‍ മഹിളകളുടെ ഏങ്ങിക്കരച്ചിലുകള്‍, വൈകാരിക മെലോഡ്രാമകള്‍, തെറിവിളികള്‍, പ്രതിരോധമല്ല പ്രതികരണമാണ് വേണ്ടത് എന്നൊക്കെപ്പറഞ്ഞുള്ള കലാപാഹ്വാനങ്ങള്‍.
മറുഭാഗത്ത് സിപിഎമ്മിലെ ജനാധിപത്യ മഹിളകളുടെ തിരുവാതിരക്കളി. കൂടെ കയ്യടിച്ചാസ്വദിക്കാന്‍ പോളിറ്റ് ബ്യൂറോ അംഗം വരെയുള്ള ഉയര്‍ന്ന നേതാക്കള്‍. ഇങ്ങനെയൊരു കപട ജന്മങ്ങള്‍ ഈ ലോകത്ത് വേറെയില്ല.

Top