തൃത്താല സ്റ്റേഷനിലെ പോലീസുകാരനു കോവിഡ് ; കോണ്‍ഗ്രസ് എംഎല്‍എ വി.ടി. ബല്‍റാം ക്വാറന്റൈനില്‍

പാലക്കാട്: തൃത്താല സ്റ്റേഷനിലെ കോവിഡ് സ്ഥിരീകരിച്ച പോലീസ് ഉദ്യോഗസ്ഥനനുമായി സമ്പര്‍ക്കത്തിലേര്‍പ്പട്ടതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് എംഎല്‍എ വി.ടി. ബല്‍റാം ക്വാറന്റൈനില്‍ പ്രവേശിച്ചു.

എംഎല്‍എ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പരുതൂര്‍ പഞ്ചായത്തിലെ ഭിന്നശേഷിക്കാരായ ചില വിദ്യാര്‍ഥികള്‍ക്കു പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ടു താനും ഇദ്ദേഹവും സമ്പര്‍ക്കത്തിലുണ്ടായിരുന്നെന്ന് എംഎല്‍എ അറിയിച്ചു.

Top