വി.ടി ബല്‍റാമിനെ സൗത്ത് ഗേറ്റിന് മുന്നില്‍ തടഞ്ഞ് പൊലീസ്

തിരുവനന്തപുരം: സൗത്ത് ഗേറ്റ് വഴി സെക്രട്ടേറിയേറ്റിനുള്ളിലേക്ക് കടക്കാന്‍ ശ്രമിച്ച വി.ടി ബല്‍റാം എംഎല്‍എയെ പൊലീസ് തടഞ്ഞു. എന്നാല്‍ പൊലീസിനെതിരെ യൂത്ത് കോണ്‍ഗ്രസ്- കെഎസ്‌യു പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി വന്നതോടെ എം.എല്‍.എയെയും സ്റ്റാഫിനെയും പൊലീസ് സൗത്ത് ഗേറ്റ് വഴി തന്നെ അകത്തേക്ക് കയറ്റി വിട്ടു.

മൂന്നു മണി മുതല്‍ മാത്രമേ സൗത്ത് ഗേറ്റ് വഴി സെക്രട്ടേറിയേറ്റിനകത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കൂ എന്ന് പറഞ്ഞാണ് പൊലീസ് എം.എല്‍.എയെ തടഞ്ഞത്.

സെക്രട്ടേറിയേറ്റിന് മുന്നിലെ യു.ഡി.എഫ് എം.എല്‍.എമാരുടെ സമരത്തിന് ശേഷം സൗത്ത് ഗേറ്റ് വഴി സെക്രട്ടേറിയേറ്റിനുള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോഴാണ് വി.ടി ബല്‍റാമിനെ പൊലീസ് തടഞ്ഞത്.

Top