രണ്ട് ഗ്രൂപ്പ് നേതാക്കള്‍ തന്നിഷ്ടപ്രകാരമെടുത്ത നിലപാട് കോണ്‍ഗ്രസ്സിന്റെ ഔദ്യോദിക തീരുമാനമാകില്ല;ബല്‍റാം

balram

കോണ്‍ഗ്രസ്സിന്റെ രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ്സ്(മാണി) പാര്‍ട്ടിക്ക് നല്‍കിയ തീരുമാനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ്സ് നേതാവ് വി.ടി ബല്‍റാം. മാണിക്ക് സീറ്റ് നല്‍കാനുള്ള തീരുമാനം ആരുടെ ബുദ്ധിയില്‍ വിരിഞ്ഞതാണെന്നറിയില്ല. ഇതേക്കുറിച്ച് കോണ്‍ഗ്രസ്സിനകത്ത് ഒരു വ്യവസ്ഥാപിത ചര്‍ച്ചയും നടന്നിട്ടില്ലെന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

രണ്ട് ഗ്രൂപ്പുകളുടെ നേതാക്കള്‍ മറ്റാരോടും ആലോചിക്കാതെ തന്നിഷ്ടപ്രകാരം ഏതെങ്കിലും തീരുമാനമെടുത്താല്‍ അത് കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ ഔദ്യോദിക തീരുമാനമാവുന്ന അവസ്ഥ അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണ്. സ്വാര്‍ത്ഥ താത്പര്യങ്ങള്‍ സംരക്ഷിക്കാനും പരസ്പരം മേല്‍ക്കൈ നേടാനുള്ള കുതന്ത്രങ്ങള്‍ ഒളിച്ചു കടത്താനും നോക്കുകയാണെങ്കില്‍ അതിനെ കണ്ണടച്ച് അംഗീകരിച്ച് ഈ നേതാക്കള്‍ക്ക് ഹലേലുയ പാടാന്‍ ഗ്രൂപ്പുകള്‍ക്കപ്പുറത്ത് പാര്‍ട്ടിയോട് ആത്മാര്‍ത്ഥതയുള്ള യഥാര്‍ത്ഥ പ്രവര്‍ത്തകര്‍ക്ക് ഇനിയും കഴിയില്ലെന്നും ബല്‍റാം വ്യക്തമാക്കി.

‘അഭിപ്രായം പറയുന്നവര്‍ വേട്ടയാടപ്പെടുന്ന, മൗനമാചരിക്കുന്നവര്‍ മിടുക്കരാവുന്ന ഒരു ചുറ്റുപാടില്‍ പ്രതീക്ഷാജനകമായ മാറ്റങ്ങളൊന്നും തന്നെ ഉണ്ടാകുമെന്ന് തോന്നുന്നില്ല’. ബല്‍റാം കുറിച്ചു.

Top