മോദിക്ക് ചില കുത്തകകള്‍ ഒത്താശ ചെയ്യുകയാണ്; ഭാരത് ബന്ദിന് അഭിവാദനങ്ങളുമായി വിടി ബല്‍റാം

Balram

തിരുവനന്തപുരം: ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്സ് നടത്തുന്ന ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ച് എംഎല്‍എ വിടി ബല്‍റാം. തീരുവ വര്‍ധിപ്പിച്ച് അമിത ചൂഷണം നടത്തി പൊതുജനങ്ങളുടെ നടുവൊടിക്കുകയാണെന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രിയപ്പെട്ട ചില കുത്തകകള്‍ ഒത്താശ ചെയ്യുകയാണെന്നും ബല്‍റാം കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ:

അതെ, ചിലർ പ്രചരിപ്പിക്കുന്നത് പോലെ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലനിർണ്ണയം മാർക്കറ്റ് സാഹചര്യങ്ങൾക്കനുസരിച്ച് (petroleum pricing deregulation) എന്ന നയമല്ല ഇവിടെ പ്രശ്നം. ആ നയം മോഡി സർക്കാർ അട്ടിമറിക്കുന്നു എന്നതാണ്. അതായത്, അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിലിന്റെ വില കൂടുമ്പോൾ ആ പേര് പറഞ്ഞ് ഇവിടേയും ഉൽപ്പന്നങ്ങൾക്ക് വില കൂട്ടുന്നു. എന്നാൽ അന്താരാഷ്ട്ര മാർക്കറ്റിൽ വില കുറയുമ്പോൾ ഇവിടെ പെട്രോൾ, ഡീസൽ വില കുറയാൻ അനുവദിക്കുന്നില്ല. തീരുവകൾ വർദ്ധിപ്പിച്ച് അമിത ചൂഷണം നടത്തി പൊതുജനങ്ങളുടെ നടുവൊടിക്കുന്നു. മോഡിക്ക് പ്രിയപ്പെട്ട ചില കുത്തകൾക്ക് ഒത്താശ ചെയ്യുന്നു.

ജനദ്രോഹ സർക്കാരിനെതിരെയുള്ള ഭാരത ബന്ദിന് അഭിവാദനങ്ങൾ.

Top